ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
ചരിത്രം
സാംസ്ക്കാരിക ചരിത്രം
അതിയന്നൂര്‍ ബ്ലോക്കിലെ മറ്റ് പഞ്ചായത്തുകളെ അപേക്ഷിച്ച് വളരെ കുറച്ചു വിസ്തൃതി മാത്രമുള്ള കരുംകുളം പഞ്ചായത്തില്‍ ഒരു ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ 5000 വീടുകളാണുള്ളത്. അതേ സമയം തൊട്ടടുത്ത കാഞ്ഞിരംകുളം വില്ലേജില്‍ ഇത് 387 ആണെന്നു അറിയുമ്പോള്‍ കരുംകുളം പഞ്ചായത്തിന്റെ ജനസാന്ദ്രത വ്യക്തമാവും. വീടുകള്‍ പരസ്പരം മുട്ടിയുരുമ്മി സ്ഥിതിചെയ്യുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. ഈ ആവാസ സമ്പ്രദായം ഇവിടുത്തെ ജനങ്ങളുടെ സാംസ്ക്കാരിക നിലയിലും ജീവിത നിലയിലും നന്നായി പ്രതിഫലിക്കുന്നുണ്ടെന്നുപറയാം. 20 ചതുരശ്രമീറ്റര്‍ മാത്രം തറവിസ്തീര്‍ണ്ണമുള്ള വീടുകള്‍ നിറഞ്ഞ കരുംകുളം പഞ്ചായത്തിലെ മൂന്നില്‍ രണ്ടു വീടുകളും ചെറുകുടിലുകളാണ്. താഴ്ന്ന വരുമാനക്കാരുടെ ജീവിത നിലവാരം ഈ പഞ്ചായത്തില്‍ ഏറ്റവും താഴ്ന്ന നിലയിലാണ്. സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് അല്പം ഉയര്‍ന്ന വരുമാന നിലയുള്ള പഞ്ചായത്താണ് കരുംകുളം. കൂടുതല്‍ തൊഴിലവസരങ്ങളുള്ള പഞ്ചായത്താണ് കരുകുളം. അതേ സമയം സാമൂഹ്യ നിലയില്‍ സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് കരുംകുളം പിന്നിലാണുതാനും. വിദ്യാഭ്യാസ നിലവാരത്തില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ മുന്നിലാണ്. 90% വീടുകളും മത്സ്യബന്ധനം ഉപജീവനമായി സ്വീകരിച്ചിട്ടുള്ള കരുംകുളത്ത് അതോടനുബന്ധിച്ചുള്ള തൊഴിലവസരങ്ങള്‍ കൂടുതലുമാണ്. പുരുഷന്മാര്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകുമ്പോള്‍ സ്ത്രീകള്‍ മത്സ്യ സംസ്കരണം, മത്സ്യ വില്പന എന്നിവയിലേര്‍പ്പെടുന്നു. മദ്യപാനം, പുകവലി എന്നിവ പുരുഷന്മാര്‍ക്കിടയില്‍ വ്യാപകമാണ്. പുരുഷന്മാരും സ്ത്രീകളും പുകയില പാനുകളുടെ ഉപയോക്താക്കളാണ്. ഇവിടുത്തെ ജനങ്ങളുടെ ആയുര്‍നില വളരെ താഴ്ന്നതാണ്. ഈ പ്രദേശത്തെ സാധു വനിതകള്‍ക്കായി ഉപജീവനോപാധികള്‍ സൃഷ്ടിച്ചെടുക്കുന്നതിനും ചെറുകിട വ്യാപാരാവശ്യങ്ങള്‍ക്കായി വായ്പാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമായി പ്രവര്‍ത്തിച്ചു വരുന്ന പ്രധാന സര്‍ക്കാരേതര സംഘടനയാണ് കുലാസ് ഫൌണ്ടേഷന്‍. ഇവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരത്തേയും സംസ്കാരത്തേയും രൂപപ്പെടുത്തുന്നതില്‍ വരുമാനം, ആസ്തി എന്നീ ഘടകങ്ങളല്ലാതെ അസംഖ്യം മറ്റു വസ്തുതകളുമുണ്ട്. കേരളത്തിലെ നാവോത്ഥാന നായകനും ആത്മീയ ഗുരുവുമായിരുന്ന ശ്രീനാരായണ ഗുരു 20-ം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ഇവിടെ വടവിന്‍കരയില്‍ ഈഴവരുടെ ഇടയിലുണ്ടായിരുന്ന ശൈവ വിവാഹമെന്ന അനാചാരത്തെ തുടച്ചുനീക്കുകയുണ്ടായി.