പെൻഷൻ മസ്റ്ററിംഗ് സമയപരിധി 31.10.2026 വരെ ദീർഘിപ്പിച്ചിട്ടുണ്ട്
ഓപ്പറേഷൻ തൂഫാൻ 2.0 പ്രവർത്തനങ്ങൾ

September 28, 2026

കരിംകുളം ഗ്രാമപഞ്ചായത്ത് — ഓപ്പറേഷൻ തൂഫാൻ 2.0 (OPERATION THOOFAN 2.0)ലഹരിമരുന്നുകളുടെ ഉപയോഗത്തിനും അനധികൃത വിപണനത്തിനുമെതിരെ കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ജനകീയ പ്രതിരോധ പദ്ധതിയായ 'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമാണ് 'തൂഫാൻ തദ്ദേശം / തൂഫാൻ 2.0'.കരിംകുളം ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ലഹരിമുക്ത സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് പഞ്ചായത്ത് തലത്തിൽ ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.പ്രധാന പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും: വാർഡ് തല തൂഫാൻ സമിതികൾ: കരിംകുളം ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരെ ഉൾപ്പെടുത്തി 10 പേരടങ്ങുന്ന 'തൂഫാൻ സമിതികൾ' രൂപീകരിച്ച് ജാഗ്രത ശക്തമാക്കുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള സംരക്ഷണം:ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്കൂളുകൾക്കും കോളജുകൾക്കും സമീപം ലഹരി വിൽപനയോ കൈമാറ്റമോ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ പ്രത്യേക നിരീക്ഷണം നടത്തുന്നു.ജനകീയ പങ്കാളിത്തവും ബോധവൽക്കരണവും:"ഞാൻ എന്റെ നാടിന്റെ കാവലാൾ" എന്ന സന്ദേശമുയർത്തി പഞ്ചായത്തിലെ യുവജനങ്ങളെയും ജനങ്ങളെയും അണിനിരത്തി ബോധവൽക്കരണ പ്രചാരണങ്ങളും തൂഫാൻ ഗ്രാമസഭകളും സംഘടിപ്പിക്കുന്നു.രഹസ്യ വിവരശേഖരണം:പഞ്ചായത്തിലെ ലഹരി ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പോലീസിനും എക്സൈസിനും രഹസ്യമായി കൈമാറാൻ വാട്സാപ്പ്/ഫോൺ ഹെൽപ്പ്‌ലൈൻ സംവിധാനങ്ങൾ സജ്ജമാക്കുന്നു.ലഹരിമുക്ത അന്തരീക്ഷവും പുനരധിവാസവും:പൊതുസ്ഥലങ്ങളിലും വിജനമായ മേഖലകളിലും ലഹരിസംഘങ്ങൾ തമ്പടിക്കുന്നത് തടയുകയും, ലഹരിക്കടിമപ്പെട്ടവർക്ക് ആവശ്യമായ കൗൺസിലിംഗും ചികിത്സാ സഹായങ്ങളും നൽകി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പിന്തുണയ്ക്കുകയും ചെയ്യുന്നു.സന്ദേശം: "ലഹരിക്കെതിരെ ജനസേന — ഞാൻ എന്റെ നാടിന്റെ കാവലാൾ!"

tHOOFAN 2.0
thoofan photos